* സ്വർണ്ണം പൊതിഞ്ഞ ദ്വാരപാലകർ* ഇരുവശം കാവൽ നിന്നു, ദ്വാരപാലകർ പൊൻവിലയിൽ; കൈക്കൊണ്ടു ഭക്തരുടെ സ്വർണ്ണം, നടത്തി കളവതിൻ മറവിൽ. "സ്വർണ്ണം പോയത് എങ്ങോട്ടാണ്?" വിജിലൻസ് വന്നല്ലോ ചോദിക്കാൻ. "അഴുക്കായതിനാൽ പോളിഷാക്കി!" അതോ, ഉരച്ചു മാറ്റി വിറ്റീടാൻ? സ്വർണ്ണം പൂശിയ ചെമ്പ് പാളി, മഹാകള്ളൻമാർക്ക് എളുപ്പമായി. ദേവസ്വം ബോർഡിൻ 'വിശ്വാസം', അവിടെ കമ്മീഷൻ തിളങ്ങി നിന്നു! ദ്വാരപാലകർ കണ്ണ് ചിമ്മി, കൈകൂപ്പി അയ്യപ്പനോട്: "സ്വാമിയേ ശരണം! ഈ മോഷണം ഞങ്ങളറിയാതെ നടന്നല്ലോ!" ഹരി കുടൽമന. [സമകാലിക വാർത്തകളോടുള്ള ഒരു പ്രതികരണംമാത്രം. ]
Posts
Showing posts from November, 2025