*സ്വർണ്ണം പൊതിഞ്ഞ ദ്വാരപാലകർ*


ഇരുവശം കാവൽ നിന്നു,

ദ്വാരപാലകർ പൊൻ‌വിലയിൽ;

കൈക്കൊണ്ടു ഭക്തരുടെ സ്വർണ്ണം,

നടത്തി കളവതിൻ മറവിൽ.

​"സ്വർണ്ണം പോയത് എങ്ങോട്ടാണ്?"

വിജിലൻസ് വന്നല്ലോ ചോദിക്കാൻ.

"അഴുക്കായതിനാൽ പോളിഷാക്കി!"

അതോ, ഉരച്ചു മാറ്റി വിറ്റീടാൻ?

​സ്വർണ്ണം പൂശിയ ചെമ്പ് പാളി,

മഹാകള്ളൻമാർക്ക് എളുപ്പമായി.

ദേവസ്വം ബോർഡിൻ 'വിശ്വാസം',

അവിടെ കമ്മീഷൻ തിളങ്ങി നിന്നു!

​ദ്വാരപാലകർ കണ്ണ് ചിമ്മി,

കൈകൂപ്പി അയ്യപ്പനോട്:

"സ്വാമിയേ ശരണം! ഈ മോഷണം

ഞങ്ങളറിയാതെ നടന്നല്ലോ!"


ഹരി കുടൽമന.


[സമകാലിക വാർത്തകളോടുള്ള ഒരു പ്രതികരണംമാത്രം. ]

Comments

Popular posts from this blog

വാർദ്ധക്യകേരളം (കവിത)

നിങ്ങളുടെ മൗനം ഒരു യുദ്ധമാണ്: സുഡാനിലെ മനുഷ്യർക്കുവേണ്ടി 'പ്രചോദയാൽ' എഴുതുന്നു..

*​മഹാഭാരതം: ധർമ്മസങ്കടങ്ങളുടെ ഇതിഹാസവും കാലാതീതമായ സന്ദേശവും*